വൈ.എം.സി.എ കുടുംബസംഗമം


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് വൈ.എം.സി.എ കുടുംബസംഗമം സംഘടിപ്പിച്ചു. പുതിയതായി രൂപീകരിച്ച വനിതാഫോറം യൂണിറ്റിന്റെ ഉദ്ഘാടനവും നടത്തി.
വൈ.എം.സി.എ സബ്ബ് റീജിയണ്‍ ചെയര്‍മാന്‍ മാനുവല്‍ കൈപ്പടക്കുന്നേല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് കെ.എ.സാലു അധ്യക്ഷം വഹിച്ചു. സബ്ബ് റീജിയണ്‍ മുന്‍ ചെയര്‍മാന്‍ മാനുവല്‍ കുറിച്ചിത്താനം മുഖ്യപ്രഭാഷണം നടത്തി. സബ്ബ് റീജിയണ്‍ ജനറല്‍ കണ്‍വീനര്‍ സിബി വാഴക്കാല, വനിതാഫോറം ജില്ലാ ചെയര്‍പേഴ്‌സണ്‍ സുമസാബു, ജോസ് പനക്കാത്തോട്ടം, ആന്റണി അത്താഴപ്പാടം, ലില്ലിക്കുട്ടി മൂലേത്തോട്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി ജെയ്‌സണ്‍ കാവുപുരയ്ക്കല്‍ സ്വാഗതവും ഗ്രേസമ്മ പനയ്ക്കാത്തോട്ടം നന്ദിയും പറഞ്ഞു.
വനിതാഫോറം യൂണിറ്റ് ഭാരവാഹികള്‍: ലില്ലിക്കുട്ടി മൂലേത്തോട്ടത്തില്‍ (പ്രസിഡണ്ട്), ഗ്രേസമ്മ പനയ്ക്കാത്തോട്ടം (വൈസ് പ്രസിഡണ്ട്), ടെസി പാറത്താനം(സെക്രട്ടറി), പ്രിന്‍സി ബാബു കല്ലറയ്ക്കല്‍(ജോ.സെക്രട്ടറി), ബിന്ദു വാഴക്കാല (ട്രഷറര്‍).

Post a Comment

0 Comments