ബി.ജെ.പിക്കാര്‍ക്കൊപ്പം ജനസമ്പര്‍ക്കത്തിന് കാരാട്ട് റസാഖും


കോഴിക്കോട്: ഇടത് സ്വതന്ത്രനും കൊടുവള്ളി എംഎല്‍എയുമായ കാരാട്ട് റസാഖ് ബിജെപിയുടെ ജനസമ്പര്‍ക്ക പരിപാടിയുമായി സഹകരിച്ചതിന്റെ ഫോട്ടോ പുറത്ത്. പൗരത്വ നിയമത്തെ കുറിച്ച് ബോധവത്കരണം ലക്ഷ്യമിട്ട് ബിജെപി സംഘടിപ്പിക്കുന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ ബിജെപി നേതാക്കള്‍ക്കൊപ്പം കാരാട്ട് റസാഖ് എംഎല്‍എ നില്‍ക്കുന്നതിന്റെ ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്.
ചിത്രം വ്യാപകമായി പ്രചരിച്ചതോടെ വിശദീകരണവുമായി കാരാട്ട് റസാഖ് രംഗത്തെത്തി. ബിജെപിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് പിന്തുണ നല്‍കിയെന്ന തരത്തില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നാണ് കാരാട്ട് റസാഖ് എംഎല്‍എയുടെ മുന്നറിയിപ്പ്. ബിജെപി ജില്ലാ പ്രസിഡണ്ട് അടക്കമുള്ളവര്‍ വീട്ടിലെത്തിയപ്പോള്‍ തന്നെ പൗരത്വ വിഷയത്തിലുള്ള വിയോജിപ്പ് അറിയിച്ചിരുന്നു, എന്നാല്‍ അനുമതിയില്ലാതെയാണ് ബിജെപി ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ നല്‍കിയതെന്നും കാരാട്ട് റസാഖ് വിശദീകരിച്ചു.

Post a Comment

0 Comments