റിപ്പബ്ലിക്ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു


കാസര്‍കോട്: രാജ്യത്തിന്റെ 71-ാം റിപ്പബ്ലിക്ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു. വിദ്യാനഗറിലെ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക്ദിന പരേഡില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ദേശീയപതാക ഉയര്‍ത്തി മാര്‍ച്ച് പാസ്റ്റില്‍ അഭിവാദ്യം സ്വീകരിച്ചു.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, എം എല്‍ എ മാരായ എന്‍ എ നെല്ലിക്കുന്ന്, എം രാജഗോപാലന്‍, എം സി കമറുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, ജില്ലാകളക്ടര്‍ ഡോ. ഡി സജിത്ത് ബാബു, ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.റിപ്പബ്ലിക് പരേഡിന് ആദൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രേംസദന്‍ നേതൃത്വം നല്‍കി. ജില്ലാ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ റിസര്‍വ് സബ് ഇന്‍സ്‌പെക്ടര്‍ സി വി ശ്രീധരന്‍ സെക്കന്റ് കമാന്‍ഡറായി. മാര്‍ച്ച് പാസ്റ്റില്‍ ജില്ലാ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്, ലോക്കല്‍ പോലീസ്, വനിതാ പോലീസ്, എക്‌സൈസ്, കെ എ പി നാലാം ബറ്റാലിയന്‍ ബാന്റ് പാര്‍ട്ടി, എന്‍ സി സി സീനിയര്‍ ഡിവിഷനില്‍ കാസര്‍കോട് ഗവണ്‍മെന്റ് കോളേജ്, കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, എന്‍ സി സി ജൂനിയര്‍ ഡിവിഷനില്‍ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കാഞ്ഞങ്ങാട് ഇക്ബാല്‍ എച്ച് എസ ്എസ്, നീലേശ്വരം രാജാസ് ഹൈസ്‌കൂള്‍ എന്‍ സി സി നേവല്‍ വിങ്, ചെമ്മനാട് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍ സി സി എയര്‍വിങ്, കാസര്‍കോട് ജി എച്ച് എസ് എസ്, പെരിയ ജവഹര്‍ നവോദയിലെ എന്‍ സി സി ഫോര്‍ ഗേള്‍സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിഭാഗത്തില്‍ ചായോത്ത് ജി എച്ച് എസ ്എസ്, കുട്ടമത്ത് ജി എച്ച ്എസ് എസ്, കൊടക്കാട് ജി എച്ച് എസ് എസ്, ചട്ടഞ്ചാല്‍ ജി എച്ച് എസ് എസ്, ജവഹര്‍ നവോദയ ബാന്റ് പാര്‍ട്ടി, പെരിയ പോളി ടെക്‌നിക് എന്‍ എസ് എസ് , റെഡ്‌ക്രോസ് യൂണിറ്റ് വിഭാഗത്തില്‍ ഈസ്റ്റ് ബെല്ല ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പാക്കം ജി എച്ച്.എസ്, കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, സ്‌കൗട്ട്‌സില്‍ കേന്ദ്രീയ വിദ്യാലയ നമ്പര്‍ 2, പെരിയ ജവഹര്‍ നവോദയ വിദ്യാലയ, പട്ട്‌ല ജി എച്ച ്എസ് എസ്, ചിന്മയ വിദ്യാലയ, ഉളിയത്തടുക്ക ജയ്മാതാ ഇംഗ്ലീഷ് മീഡിയം ബാന്റ് പാര്‍ട്ടി, ഗൈഡ്‌സില്‍ പട്‌ല ജിഎച്എസ്എസ്, കേന്ദ്രീയ വിദ്യാലയ നമ്പര്‍ 2, ചിന്മയ വിദ്യാലയ എന്നിവര്‍ അണിനിരന്നു. പരേഡില്‍ കാസര്‍കോട് ഡിസ്ട്രിക് ഹെഡ്ക്വാര്‍ട്ടേഴ്‌സ്, കെ എ പി നാലാം ബറ്റാലിയന്‍ ബാന്റ് പാര്‍ട്ടി, എന്‍ സി സി സീനിയര്‍ ഡിവിഷനില്‍ കാസര്‍കോട് ഗവണ്‍മെന്‍് കോളേജ്, എന്‍സിസി ജൂനിയര്‍ ഡിവിഷനില്‍ ജിഎച്എസ്എസ് ചെമ്മനാട് എന്‍സിസി എയര്‍വിങ്, സ്‌കൗട്‌സിലും ഗൈഡ്‌സിലും കേന്ദ്രീയ വിദ്യാലയ നമ്പര്‍ 2 എന്നിവര്‍ റോളിങ് ട്രോഫി നേടി. എസ് പി സി വിഭാഗത്തില്‍ ചട്ടഞ്ചാല്‍ ജിഎച്ച് എസ് എസും, റെഡ്‌ക്രോസ് വിഭാഗത്തില്‍ ഈസ്റ്റ് ബെല്ല ജി എച്ച് എസ്എസും ട്രോഫി നേടി.2019-20ല്‍ ശില്‍പ്പകലയില്‍ ഇന്ത്യാ ഗവണ്‍മെന്റ് ടാലന്റ് റിസര്‍ച്ച് അവാര്‍ഡ് സ്‌കോളര്‍ഷിപ്പ് നേടിയ കുട്ടമത്ത് ഹയര്‍സെക്കന്‍ഡറിയിലെ സീനിയര്‍ എസ് പി സി അംഗം ലക്ഷ്മി സൂധാരവിയെ ജില്ലാ എസ്പിസി അനുമോദിച്ചു. രാജ്യത്ത് നിന്നും തെരഞ്ഞെടുക്കപ്പെട്ട ആറ് കുട്ടികളില്‍ ഒരാളാണ് ലക്ഷ്മി സുധാരവി. എ ഡി എം എന്‍ ദേവീദാസ്, എ എസ് പി പി ബി പ്രശോഭ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് എ എ ജലീല്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍, പോലീസ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുത്തു.

Post a Comment

0 Comments