കള്ളാറില്‍ ചീട്ടുകളി: രണ്ടുപേര്‍ അറസ്റ്റില്‍


രാജപുരം: കള്ളാര്‍ ടൗണില്‍ പണംവെച്ചു ചീട്ടുകളിക്കുകയായിരുന്നവരെ രാജപുരം പോലീസ് അറസ്റ്റ് ചെയ്തു.
മാലക്കല്ലിലെ ജോസ്.കെ. ജോര്‍ജ്, മനോജ് കുമാര്‍ എന്നിവരെയാണ് ഇന്നലെ രാത്രി 11 മണിയോടെ രാജപുരം അഡീഷണല്‍ എസ്‌ഐ കെ.കൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. രണ്ടുപേര്‍ ഓടിപ്പോയി. ഇവരെ തിരിച്ചറിഞ്ഞതായും തിരഞ്ഞു തുടങ്ങിയതായും പോലീസ് പറഞ്ഞു. കളിക്കളത്തില്‍ നിന്ന് 8100 രൂപയും പിടിച്ചെടുത്തു.

Post a Comment

0 Comments