തൈക്കോണ്ടോ ബ്രൗണ്‍സ് മെഡല്‍ ജേതാവിനെ ഗോവ ബ്രദേഴ്‌സ് ആദരിച്ചു


അതിഞ്ഞാല്‍: രണ്ടാമത് കേരള സ്റ്റേറ്റ് തൈക്കോണ്ടോ ഇന്റര്‍ ക്ലബ് ചാമ്പ്യന്‍ഷിപ്പിലെ ബ്രൗണ്‍സ് മെഡല്‍ ജേതാവ് അതിഞ്ഞാല്‍ സ്വദേശി മുഹമ്മദ് അഷ്ഫാഖിനെ അതിഞ്ഞാല്‍ ഗോവ ബ്രദേഴ്‌സ് ഉപഹാരം നല്‍കി ആദരിച്ചു.
അരയാല്‍ സെവന്‍സിലെ ഫൈനല്‍ പോരാട്ട വേദിയിലാണ് അഷ്ഫാഖിനെ കാഷ് അവാര്‍ഡ് നല്‍കി ആദരിച്ചത്. ഗോവ ബ്രദേഴ്‌സിന്റെ ഉപഹാരം മുഹമ്മദലി ലണ്ടനാണ് അഷ്ഫാഖിന് നല്‍കിയത്. ചടങ്ങില്‍ പൊതുപ്രവര്‍ത്തകരായ നൗഫല്‍ പാലക്കി, ഷബീര്‍ മൗവ്വല്‍, മൊയ്തു മഠത്തില്‍,റമീസ്, ഗോവ ബ്രദേഴ്‌സ് പ്രതിനിധി ശുഹൈബ് മുസ്തഫ തുടങ്ങിയവര്‍ സംബന്ധിച്ചു. പെരിയ അംബേദ്കര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ മുഹമ്മദ് അഷ്ഫാഖ് അതിഞ്ഞാല്‍ സലാം മഠത്തിലിന്റെ മകനാണ്.

Post a Comment

0 Comments