ശബരിമല യുവതീ പ്രവേശനം: ദേവസ്വം ബോര്‍ഡിന് സ്വതന്ത്രമായി തീരുമാനമെടുക്കാം


തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നും സര്‍ക്കാര്‍ കൈകടുത്തില്ലെന്നും ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അതേസമയം സര്‍ക്കാരിന്റെ മുന്‍നിലപാടില്‍ മാറ്റമില്ലെന്നും മന്ത്രി വ്യക്തമാക്കി. 2007ല്‍ സര്‍ക്കാര്‍ എടുത്ത നിലപാടാണ് 2016ല്‍ പറഞ്ഞതെന്നും അതില്‍ ഉറച്ചു നില്‍ക്കുന്നതായും മന്ത്രി പറഞ്ഞു. അതേസമയം ശബരിമല പുനപരിശോധന ഹര്‍ജികള്‍ ഈമാസം 13ന് സുപ്രീംകോടതി പരിഗണിക്കും. ഏഴംഗ ബെഞ്ചിന് പകരം ഒമ്പതംഗ ഭരണഘടന ബെഞ്ചിന് മുമ്പാകെയാണ് കേസ് വരുന്നത്.
മതാചാരങ്ങള്‍ക്കുള്ള മൗലിക അവകാശം സംബന്ധിച്ച വിശദമായ പരിശോധനയിലേക്കാണ് സുപ്രീംകോടതി കടക്കുന്നത്. ഒമ്പതംഗ ഭരണഘടന ബെഞ്ച് രൂപീകരിച്ചതോടെ മതാചാരങ്ങളുമായി ബന്ധപ്പെട്ട പല വിധികളും പുനപരിശോധിക്കാന്‍ കോടതി സ്വമേധയാ തീരുമാനിച്ചിരിക്കുന്നെന്ന് വ്യക്തമാണ്.

Post a Comment

0 Comments