കാഞ്ഞങ്ങാട്: ഭരണകര്‍ത്താവായും പൊതുസേവകനായും രാഷ്ട്രീയപ്രവര്‍ത്തകനായും ശോഭിച്ച ബി.വസന്ത ഷേണായിക്ക് നാടിന്റെ ആദരം.
കാഞ്ഞങ്ങാട് ലക്ഷ്മീവെങ്കടേശ ക്ഷേത്രത്തില്‍ സുധീന്ദ്ര സേവാമണ്ഡല്‍, സുധീന്ദ്ര ഫൗണ്ടേഷന് എന്നിവര്‍ ചേര്‍ന്നാണ് ആദരമൊരുക്കിയത്. പുല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റായും ലക്ഷ്മീ വെങ്കടേശ ക്ഷേത്രഭരണസമിതി പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അരനൂറ്റാണ്ട് നാടിന് അക്ഷരവെളിച്ചം പകര്‍ന്ന അധ്യാപനജീവിതത്തിനു ശേഷം സമുദായ പ്രവര്‍ത്തനത്തില്‍ സജീവമായി. ബഹുഭാഷാ പണ്ഡിതനായ ഇദ്ദേഹം ഒട്ടേറെ കൃതികള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. അവിഭക്ത പുല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്താണ് ഉദയനഗര്‍ ഹൈസ്കൂള്‍ സ്ഥാപിച്ചത്.ജി.എസ്.ബി ക്ഷേത്ര അസോസിയേഷന് പ്രസിഡന്റ് എം.ജഗന്നാഥ് കാമത്ത് ആദരച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബി.സുരേശ് കാമത്ത് അധ്യക്ഷത വഹിച്ചു. കെ.ഉമേശ് കാമത്ത്, എന്‍.ഗംഗാധര്‍ പ്രഭു, എം.നരസിംഹ ഷേണായ്, കെ.സായിരമേശ് ഷേണായ്, എന്‍.രാഘവേന്ദ്ര പ്രഭു, എച്ച്.അക്ഷയ് കാമത്ത്, ജ്യോതിലക്ഷ്മി പ്രഭു, ലക്ഷ്മീവെങ്കടേശ ക്ഷേത്ര ഭാരവാഹികളായ എച്ച്.ഗോകുല്‍ദാസ് കാമത്ത്, എച്ച്.ഗുരുദത്ത് പൈ, എം.നാഗരാജ് നായക്, ശങ്കര്‍ ഡി.പൈ, എച്ച്.പ്രദീപ് പൈ എന്നിവര്‍ പ്രസംഗിച്ചു.
0 Comments