അളവില്‍ കൂടുതല്‍ മദ്യം: രണ്ടുപേര്‍ അറസ്റ്റില്‍


വെള്ളരിക്കുണ്ട്: അളവില്‍ കൂടുതല്‍ മദ്യം കൈവശം വച്ചതിനു രണ്ടുപേരെ വെള്ളരിക്കുണ്ട് എസ്‌ഐ എം.വി.ശ്രീദാസ് അറസ്റ്റ് ചെയ്തു.
മാലോം ദര്‍ഘാസ് പറമ്പില്‍ വീട്ടിലെ പി.ജി.തോമസിനെ(49) മൂന്നര ലിറ്റര്‍ മദ്യവുമായും കോളിച്ചാല്‍ കൊളപ്പുറം കുന്നത്ത് വീട്ടിലെ കെ.വി.സുരേഷിനെ (42) നാലര ലിറ്റര്‍ മദ്യവുമായും വെള്ളരിക്കുണ്ട് ടൗണില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments