പൗരത്വഭേദഗതി നിയമം: ബഹുജനറാലിയും യോഗവും


രാജപുരം: ഇന്ത്യന്‍ ഭരണഘടനയ്ക്ക് മേല്‍ വിഷം പുരട്ടിയ ഫാസിസത്തിന്റെ ഉപാസകര്‍ക്ക് നേരെ ജനാധിപത്യ മാര്‍ഗത്തില്‍ രാജ്യമെമ്പാടും നടക്കുന്ന പ്രതിഷേധ സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നാളെ മലയോര മേഖല പൗരത്വ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ബഹുജന റാലിയും പ്രതിഷേധ സമ്മേളനവും സംഘടിപ്പിക്കുന്നു.
രാജപുരത്ത് നിന്ന് ചുള്ളിക്കരയിലേക്ക് നടക്കുന്ന ബഹുജന റാലി വൈകുന്നേരം 4 മണിക്ക് രാജപുരംഹോളി ഫാമിലി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മാനേജര്‍ ഫാദര്‍.ജോര്‍ജ് പുതുപ്പറമ്പില്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ചുള്ളിക്കര ടൗണില്‍ നടക്കുന്ന പ്രതിഷേധ സമ്മേളനം പൗരത്വ സംരക്ഷണ സമിതി ചെയര്‍മാന്‍ ഹാജി കെ.അബൂബക്കര്‍ മാസ്റ്റര്‍ അദ്ധ്യക്ഷതയില്‍ ടി.കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്യും.
കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. കുഞ്ഞിക്കണ്ണന്‍, കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ത്രേസ്യാമ്മ ജോസഫ്, പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ജി മോഹനന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കുന്ന ചടങ്ങില്‍ ഹനീഫ് ഹുദവി ദേലംപാടി മുഖ്യ പ്രഭാഷണം നടത്തും.
എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, ബാലകൃഷ്ണന്‍ പെരിയ , രത്‌നാകരന്‍ നമ്പ്യാര്‍, ബഷീര്‍ വെള്ളിക്കോത്ത്, സിനോജ് ചാക്കോ , തോമസ് സെബാസ്റ്റ്യന്‍ മൈലാടൂര്‍ ,ഫാദര്‍ ജോര്‍ജ് പയറ്റിയേല്‍, ബാലകൃഷ്ണന്‍ മാസ്റ്റര്‍ , പി.കെ രാഘവന്‍ , കെ.ജെ സജി കുരുവിനാവേലി , പി.എ ജോയ് പൂക്കളം, രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

Post a Comment

0 Comments