റിപ്പബ്ലിക് ദിനം ജില്ലയില്‍ വിപുലമായി ആഘോഷിക്കും


കാസര്‍കോട്: ജനുവരി 26 ന് വിദ്യാനഗര്‍ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ റിപ്പബ്ലിക് ദിന പരേഡ് നടക്കും.
സായുധ പോലീസ്,ലോക്കല്‍ പോലീസ്, വനിതാ പോലീസ,് ഫയര്‍ ഫോഴ്‌സ്, എക്‌സൈസ,് എന്‍സിസി ജൂനിയര്‍ സീനിയര്‍ വിഭാഗം, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ,് റെഡ് ക്രോസ് തുടങ്ങിയ പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരക്കും. തുടര്‍ന്ന് സാംസ്‌കാരിക പരിപാടികളും അരങ്ങേറും. 22, 23 തീയതികളില്‍ രാവിലെ എട്ടുമണിക്കും 24 ന് ഉച്ചയ്ക്ക് രണ്ടുമണിക്കും പരേഡ് റിഹേഴ്‌സല്‍ നടക്കും. 24ന് യൂണിഫോം ധരിച്ചാണ് റിഹേഴ്‌സല്‍ നടക്കുക. റിപ്പബ്ലിക്ദിന ആഘോഷ പരിപാടി നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എന്‍ ദേവീദാസ് അധ്യക്ഷത വഹിച്ചു ഡിവൈഎസ്പി ബി ഹരിശ്ചന്ദ്രനായിക് സംസാരിച്ചു.
വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സാംസ്‌കാരിക സംഘടനകളുടെയും പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തുറിപ്പബ്ലിക് ദിന പരേഡ് വീക്ഷിക്കുന്നതിന് ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെയും ജീവനക്കാര്‍ പങ്കെടുക്കണമെന്ന് എഡിഎം നിര്‍ദ്ദേശിച്ചു.

Post a Comment

0 Comments