പൗരത്വ ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധം ഭരണഘടനാവിരുദ്ധം


മാവുങ്കാല്‍: ലോക് സഭയും, രാജ്യസഭയും ഭൂരിപക്ഷത്തോടെ പാസ്സാക്കിയ പൗരത്വ ബില്ലിന് എതിരെ കോണ്‍ഗ്രസും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും, മുസ്ലിംലീഗും, എതിര്‍ക്കുന്നത് വോട്ടു ബേങ്ക് രാഷ്ട്രീയത്തിനും വ്യക്തമായ മതവിവേചനത്തിനുമാണെന്നും ഇത് തിരിച്ചറിഞ്ഞ് രാജ്യത്തെ പൗരന്‍മാര്‍ സമരത്തെ അവഗണിച്ചുകൊണ്ട് മുന്നോട്ട് വന്നത് സ്വാഗതാര്‍ഹമെന്ന് കാസര്‍കോട് ജില്ലാ ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘം മാവുങ്കാല്‍ യൂണിറ്റ് യൂണിറ്റ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
യൂണിറ്റ് പ്രസിഡന്റ് ടി.കോമളന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ ജില്ലാ പ്രസിഡണ്ട് അനില്‍ ബി നായര്‍ ഉദ്ഘാടനം ചെയ്തു.യൂണിയന്‍ ജില്ലാ സെക്രട്ടറി കെ.വി.ബാബു, മേഖല സെക്രട്ടറി ഭരതന്‍കല്യാണ്‍ റോഡ്, ബാബു നെല്ലിത്തറ, കുമാരന്‍ ഏച്ചിക്കാനം, ഗോപാലകൃഷ്ണന്‍ വാഴക്കോട്, മനോജ് കല്യാണം, രതീഷ് കല്യാണം എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ടി.കോമളന്‍ (പ്രസിഡണ്ട്), ബാബുകൊടവലം, കുമാരന്‍ ഏച്ചിക്കാനം (വൈസ് പ്രസിഡണ്ടുമാര്‍), ഗോപാലകൃഷ്ണന്‍ കല്യാണം (സെക്രട്ടറി), മനോജ് മുത്തപ്പന്‍ തറ, സുനി വാഴക്കോട് (ജോയിന്റ് സെക്രട്ടറിമാര്‍), രാമകൃഷ്ണന്‍ നെല്ലിത്തറ (ട്രഷറര്‍)എന്നിവരെ തെരഞ്ഞെടുത്തു.

Post a Comment

0 Comments