കാഞ്ഞങ്ങാട്ട് തൊഴിലാളി കൂട്ടായ്മ


കാഞ്ഞങ്ങാട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ കാഞ്ഞങ്ങാട്ട് സംയുക്തട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ തൊഴിലാളികൂട്ടായ്മ സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട് പെട്രോള്‍ പമ്പിനു സമീപം ചേര്‍ന്ന കൂട്ടായ്മ കെ വി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കരീംകുശാല്‍ നഗര്‍ അധ്യക്ഷനായി. എന്‍ എ ഖാലിദ്, യു.തമ്പാന്‍ നായര്‍, വി വി പ്രസന്നകുമാരി, കുന്നത്ത് കരുണാകരന്‍, മുത്തലിബ്, പാലാട്ട് ഇബ്രാഹിം, ഡി വി അമ്പാടി എന്നിവര്‍ സംസാരിച്ചു. കാറ്റാടി കുമാരന്‍ സ്വാഗതം പറഞ്ഞു.

Post a Comment

0 Comments