കാമുകനൊപ്പം മുങ്ങിയ ഭര്‍തൃമതി വാഗമണ്ണില്‍


രാജപുരം : അന്യമതസ്ഥനായ യുവാവിനൊപ്പം വീടുവിട്ട കൊട്ടോടിയിലെ 24 കാരി ഭര്‍തൃമതിയെ ഇടുക്കി വാഗമണില്‍ കണ്ടെത്തി.
രാജപുരം പോലീസ് ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ ഇവര്‍ മാതാവിനൊപ്പം പോയി. അഞ്ചുവയസുള്ള മകന്‍ പിതാവിനൊപ്പവും പോയി. ഇവരെ കൂട്ടിക്കൊണ്ടുപോയ യുവാക്കള്‍ക്കെതിരെ ഹൊസ്ദുര്‍ഗ് കോടതിക്ക് സമീപവും രാജപുരം പോലീസ് സ്‌റ്റേഷന് സമീപവും മുദ്രാവാക്യം വിളിയും നാടകീയ രംഗങ്ങളും അരങ്ങേറി.
ഇതേതുടര്‍ന്ന് കോളിച്ചാല്‍ ചെറുപനത്തടി സ്വദേശികളായ യുവാക്കളെ പോലീസ് സംരക്ഷണത്തില്‍ വീടുകളിലെത്തിച്ചു. വര്‍ഗീയ സംഘര്‍ഷത്തിന് കളമൊരുക്കിയേക്കുമെന്ന സംശയത്തില്‍ ശക്തമായ പോലീസ് കാവലിലായിരുന്നു നടപടികള്‍.

Post a Comment

0 Comments