ഭവന നിര്‍മ്മാണത്തിന് ധനസഹായം കൈപ്പറ്റി മുങ്ങിയവര്‍ക്കെതിരെ നടപടി


കാസര്‍കോട്: പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഭവന നിര്‍മ്മാണത്തിന് ധനസഹായം കൈപ്പറ്റി മുങ്ങിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും.രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ദിശ(ഡിസ്ട്രിക്ട് ഡെവലപ്പ്‌മെന്റ് കോഓര്‍ഡിനേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റി) യോഗത്തിലാണ് തീരുമാനം. .പരപ്പ ബ്ലോക്കിലെ കിനാനൂര്‍കരിന്തളം ഗ്രാമപഞ്ചായത്തിലാണ് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഭവന നിര്‍മ്മാണത്തിന് ധനസഹായം കൈപ്പറ്റിയ ചില കുടുംബങ്ങള്‍ അധികൃതരെ കബളിപ്പിച്ച്,വിവരം അറിയിക്കാതെ സ്ഥലം മാറിപോയിരിക്കുന്നത്. പദ്ധതി പ്രകാരം ഓരോ ബ്ലോക്കിലും 500 വീടുകള്‍ കൂടി നല്‍കുന്നതിന് ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള തീവ്രയയജ്ഞ പരിപാടി ഇന്ന്(ജനുവരി 17) ആരംഭിക്കും.തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കിട്ടാനുള്ള 39.57 കോടി രൂപ വേതനം സംബന്ധിച്ച് പാര്‍ലമെന്റില്‍ ശൂന്യവേളയില്‍ ഉന്നയിക്കുമെന്ന് എം പി യോഗത്തെ അറിയിച്ചു.

Post a Comment

0 Comments