വിജയികളെ അനുമോദിച്ചു


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ ഹയര്‍ സെക്കന്ററി സ്‌കൂളിലെ കലാകായിക ശാസ്ത്ര മേളയിലെ വിജയികള്‍ക്കുള്ള അനുമോദന യോഗം സ്‌ക്കൂള്‍ മാനേജര്‍ വേണുഗോപാലന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡണ്ട് പല്ലവനാരായണന്‍ അധ്യക്ഷനായി. കാഞ്ഞങ്ങാട് ഡി ഇ ഒ സരസ്വതി ഉപഹാര സമര്‍പ്പണം നടത്തി.
ഹെഡ്മാസ്റ്റര്‍ ടി.വി.പ്രദീപ് കുമാര്‍, എം.എസ്.സുധാദേവി എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ ദാക്ഷ പി.വി. സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി.വി.അരവിന്ദന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments