പതിനഞ്ച് ലക്ഷത്തിന്റെ കുഴല്‍പണവുമായി പിടിയില്‍


മഞ്ചേശ്വരം: കര്‍ണ്ണാടക ബസില്‍ കടത്തുകയായിരുന്ന 15 ലക്ഷം രൂപയുടെ കുഴല്‍പ്പണം മഞ്ചേശ്വരത്ത് വാഹനപരിശോധന നടത്തുകയായിരുന്ന എക്‌സൈസ് സംഘം പിടികൂടി.
കണ്ണൂര്‍ ചെങ്ങളായി ചേരമൂലയിലെ മുഹമ്മദ് കുഞ്ഞി (33)യില്‍ നിന്നുമാണ് കുഴല്‍ പണം പിടികൂടിയത്. മുഹമ്മദ്കുഞ്ഞിയെ കസ്റ്റഡിയിലെടുത്തു. മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ വാഹനപരിശോധന നടത്തുകയായിരുന്ന എക്‌സൈസ് സംഘം കര്‍ണ്ണാടക ബസില്‍ പരിശോധന നടത്തിയപ്പോഴാണ് കുഴല്‍പ്പണം കണ്ടെത്തിയത്. മുഹമ്മദ്കുഞ്ഞിയെ ചോദ്യം ചെയ്തപ്പോള്‍ മംഗലാപുരം കങ്കനാടിയില്‍ നിന്നും ഒരാള്‍ തളിപ്പറമ്പുള്ള റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായ അയ്യൂബ് എന്ന വ്യക്തിക്ക് നല്‍കാനാണ് പണം കടത്തിയതെന്ന് അറിയിച്ചതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
കഴിഞ്ഞ ദിവസങ്ങളിലായി ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ ലഹരി ഗുളികകളും ഒന്നര ക്വിന്റലോളം നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടിയിരുന്നു.

Post a Comment

0 Comments