ത്രിദിന പഠന ക്യാമ്പ് സമാപിച്ചു


കാസര്‍കോട്: കലാകായിക മികവും വ്യക്തിത്വ വികസനവും ലക്ഷ്യം വെച്ച് മൂന്ന് ദിവസം വെള്ളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടന്ന സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് പഠന ക്യാമ്പ് സമാപിച്ചു. ചീമേനി പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി ദാമോദരന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. പിലിക്കോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഷൈലജ, എം ആര്‍.എസ് സീനിയര്‍ സൂപ്രണ്ട് പി ബി ബഷീര്‍, കെ രാജു, മദര്‍ പി റ്റി എ പ്രസിഡന്റ് ഭവിത എന്നിവര്‍ സംസാരിച്ചു. എം ആര്‍ എസ് പ്രഥമാധ്യാപകന്‍ കെ വസന്തകുമാര്‍ സ്വാഗതവും കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ പി രാജീവന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments