വിദേശ കറന്‍സികളുമായി കരിപ്പൂരില്‍ പിടിയിലായി


കാസര്‍കോട്: വിദേശ കറന്‍സികളുമായി കാസര്‍കോട് സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട് സ്വദേശി സലീമിനെ (24)യാണ് 4.8 ലക്ഷം രൂപയുടെ വിദേശകറന്‍സികളുമായി എയര്‍ കസ്റ്റംസ് പിടികൂടിയത്. 8,400 സൗദി റിയാല്‍, 560 ബഹ്‌റൈന്‍ ദിനാര്‍, 700 ഒമാന്‍ റിയാല്‍, 100 ഖത്തര്‍ റിയാല്‍, 390 കുവൈത്ത് ദിനാര്‍, 100 യു എ ഇ ദിര്‍ഹം എന്നിവയാണ് പിടിച്ചെടുത്തത്.
എയര്‍ ഇന്ത്യയുടെ കരിപ്പൂര്‍-ദുബൈ വിമാനത്തില്‍ യാത്ര ചെയ്യാനാണ് സലീം കരിപ്പൂരിലെത്തിയത്. ബാഗേജ് പരിശോധനയ്ക്കിടെ സംശയം തോന്നിയ സി ഐ എസ് എഫ് വിഭാഗം ബാഗേജ് സൂക്ഷ്മപരിശോധനക്ക് വിധേയമാക്കുകയും ഒളിപ്പിച്ചുവെച്ച നിലയില്‍ കറന്‍സികള്‍ കണ്ടെത്തുകയുമായിരുന്നു.

Post a Comment

0 Comments