സംസ്ഥാന ജൂനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് കൊയാമ്പുറത്ത്


നീലേശ്വരം: സംസ്ഥാന ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് ഫെബ്രുവരി ഒന്ന്, രണ്ട് തീയ്യതികളില്‍ കൊയാമ്പുറത്ത് നടക്കും. കൊയാമ്പുറം കൃഷ്ണപിള്ള സ്മാരക ക്ലബ്ബാണ് ചാമ്പ്യന്‍ഷിപ്പിന് ആദിത്യ മരുളുന്നത്. സംഘാടക സമിതി രൂപീകരണ യോഗം നീലേശ്വരം നഗരസഭ വൈസ്.ചെയര്‍പേഴ്‌സണ്‍ വി.ഗൗരി ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ പി.കെ.രതീഷ്, കെ.വി.ഗീത, ലൈബ്രററി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് പി.പ്രഭാകരന്‍, ദേശീയ കബഡി താരം ജഗദീഷ് കുമ്പള, കബഡി അസോസിയേഷന്‍ പ്രസിഡന്റ് സുധീര്‍ കുമാര്‍, പ്രവീണ്‍ രാജ് ഉദുമ, വടംവലി അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി.കെ.അരവിന്ദാക്ഷന്‍, എന്നിവര്‍ സംസാരിച്ചു. ടി.കെ.രാജീവന്‍ സ്വാഗതവും സുജിത്ത് നന്ദിയും പറഞ്ഞു.
ഭാരവാഹികളായി കെ.വി.ഗീത ( ചെയര്‍മാന്‍) ടി.കെ.രാജീവന്‍ (കണ്‍) എന്നിവരെ തെരെഞ്ഞെടുത്തു.

Post a Comment

0 Comments