എന്‍ജിഒ യൂണിയന്‍ സമ്മേളനം: ഭരണഘടനാ മൂല്യം സംരക്ഷിക്കാന്‍ അണിനിരക്കണം


കാസര്‍കോട്: ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള പോരാട്ടങ്ങളില്‍ അണിനിരക്കണമെന്ന് കേരള എന്‍ജിഒ യൂണിയന്‍ കാസര്‍കോട് ഏരിയസമ്മേളനം ജീവനക്കാരോട് ആഹ്വാനം ചെയ്തു.
പൗരത്വ നിയമ ഭേദഗതി നിയമത്തിലൂടെ ഇന്ത്യന്‍ ഭരണഘടനയുടെ അടിത്തറക്കാണ് വിള്ളലുണ്ടാക്കിയതെന്ന് പ്രമേയത്തില്‍ പറഞ്ഞു. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ് അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി പി ബാബു അധ്യക്ഷനായി. ടി ദാമോദരന്‍ റിപ്പോര്‍ട്ട് അ വതരിപ്പിച്ചു. കെ രാമചന്ദ്രന്‍, കെ മനോജ് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: പി പി ബാബു (പ്രസിഡന്റ്), സി സുകുമാരന്‍, ടി സുജാത(വൈസ് പ്രസിഡന്റുമാര), ടി ദാമോദരന്‍ (സെക്രട്ടറി) കെ വി ശശിധരന്‍, കെ രാമചന്ദ്രന്‍ (ജോയിന്റ് സെക്രട്ടറി), കെ മനോജ് (ട്രഷറര്‍).

Post a Comment

0 Comments