ചെയര്‍മാനെ ആദരിച്ചു


കാഞ്ഞങ്ങാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവം വിജയകരമായി നടത്താന്‍ നേതൃത്വം നല്‍കിയ കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന് പാലക്കാടിന്റെ ആദരം.
കലോത്സവത്തില്‍ ചാമ്പ്യന്‍മാരായ പാലക്കാട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ പാലക്കാട് ബിബിഎസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് രമേശന് സ്വീകരണം ഒരുക്കിയത്. രമ്യ ഹരിദാസ് എം.പി.രമേശനെ പൊന്നാടയണിച്ച് ആദരിച്ചു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നാട്ടുകാരും ഉള്‍പ്പെടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു ആദരം.

Post a Comment

0 Comments