മീങ്ങോത്ത് നാര്‍ക്കൊളം ക്ഷേത്ര കളിയാട്ട മഹോത്സവം


അമ്പലത്തറ: മീങ്ങോത്ത് നാര്‍ക്കൊളം ശ്രീഭഗവതീ ക്ഷേത്രകളിയാട്ട മഹോത്സവം ജനുവരി 21 മുതല്‍ 25 വരെ നടക്കും.
21 ന് രാവിലെ 8 മണിക്ക് കലവറ നിറയ്ക്കല്‍. 22 ന് വൈകീട്ട് 7 മണിക്ക് പണ്ഡാര വീട്ടില്‍ നിന്ന് ദീപവും തിരിയും ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നതോടുകൂടി കളിയാട്ട മഹോത്സവത്തിന് തുടക്കമാവും.
23 ന് രാവിലെ 11 മണിക്ക് വിഷ്ണുമൂര്‍ത്തിയും 2 മണിക്ക് നാര്‍ക്കൊളത്ത് ചാമുണ്ഡിയമ്മയും അരങ്ങിലെത്തും.
24 ന് രാവിലെ 11 മണിക്ക് വിഷ്ണുമൂര്‍ത്തിയും ഉച്ചയ്ക്ക് 2 മണിക്ക് നാര്‍ക്കൊളത്ത് ചാമുണ്ഡിയമ്മയും. 25 ന് രാവിലെ 11 മണിക്ക് വിഷ്ണുമൂര്‍ത്തിയും. ഉച്ചതിരിഞ്ഞ് 2 മണിക്ക് നാര്‍ക്കൊളത്ത് ചാമുണ്ഡിയമ്മയും അരങ്ങിലെത്തും. വൈകീട്ട് 7 മണിക്ക് തേങ്ങയേറ്. രാത്രി വിളക്കുതിരി. എല്ലാദിവസവും അന്നദാനമുണ്ടാവും.

Post a Comment

0 Comments