ലൈംഗീകാരോപണം ഉന്നയിച്ച യുവതിയെ തിരിച്ചെടുത്തു


ദില്ലി: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരായുള്ള ലൈംഗീകാരോപണ കേസിലെ പരാതിക്കാരിയെ സുപ്രീം കോടതിയില്‍ പുനര്‍നിയമിച്ചു. യുവതിയെ പിരിച്ചുവിട്ട ഉത്തരവ് റദ്ദാക്കികൊണ്ടാണ് പുനര്‍ നിയമനം നല്‍കിയത്. ജോലി നഷ്ടപ്പെട്ട കാലത്തെ ശമ്പളവും ആനുകൂല്യങ്ങളും യുവതിക്ക് നല്‍കുകയും ചെയ്തു.
സുപ്രീം കോടതി മുന്‍ ജീവനക്കാരിയാണ് ഗൊഗോയ്‌ക്കെതിരെ ലൈംഗീകാരോപണവുമായി രംഗത്തുവന്നത്. ചീഫ് ജസ്റ്റിസ് വസതിയില്‍ വെച്ച് അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി. സംഭവവുമായി ബന്ധപ്പെട്ട് 22 ജഡ്ജിമാര്‍ക്ക് യുവതി പരാതി നല്‍കിയിരുന്നു.
എന്നാല്‍ ലൈംഗീകാരോപണം ചീഫ് ജസ്റ്റിസ് നിഷേധിച്ചിരുന്നു. തനിക്കെതിരെ വന്‍ ഗൂഡാലോചന നടക്കുന്നതായി രഞ്ജന്‍ ഗൊഗോയ് അന്ന് വ്യക്തമാക്കിയിരുന്നു. മറ്റ് പല വഴികള്‍ നോക്കിയിട്ടും താന്‍ വഴങ്ങാത്തതിനാലാണ് ഇത്തരം ആരോപണങ്ങളുമായി ഒരു യുവതി രംഗത്തെത്തിയത് എന്നായിരുന്നു ഗൊഗോയുടെ വാദം.

Post a Comment

0 Comments