നീലേശ്വരം: നീലേശ്വരം സെന്റ് മേരീസ് ദൈവാലയത്തിലെ തിരുനാള്‍ ആഘോഷം നാളെ മുതല്‍ ഫെബ്രുവരി 2 വരെ നടക്കും.
നാളെ വൈകുന്നേരം 4.45 ന് ഫാ.ഫിലിപ്പ് ഇരുപ്പക്കാട്ട് കൊടിയേറ്റ്നടത്തും. തുടര്‍ന്ന് തിരുസ്വരൂപ പ്രതിഷ്ഠ. 5 മണിക്ക് ആഘോഷകുര്ബാന.വചന സന്ദേശം ഫാ.ജോ ണ്സന് പടിഞ്ഞാറയില്‍. ഫെബ്രുവരി 1 ന് വൈകുന്നേരം 5 മണിക്ക് ആഘോഷമായ കുര്‍ബാന. തലശ്ശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍:ജോസഫ് ഒറ്റപ്ലാക്കല്‍ സന്ദേശം നല്‍കും. 2 ന് വൈകുന്നേരം 5 മണിക്ക് ആഘോഷമായ തിരുനാള്‍ കുര്‍ബാന. തുടര്‍ന്ന് ഫാ.സെബാസ്റ്റ്യന്‍ പൊടിമറ്റം പ്രസംഗിക്കും. 7 മണിക്ക് കോണ്‍വെന്റ് ജംഗ്ഷനിലേക്ക് തിരുനാള്‍ പ്രദക്ഷിണം. ലദീഞ്ഞ്, സമാപനാശിര്‍വ്വാദം, സ്നേഹവിരുന്ന്.
0 Comments