ബ്രോഷര്‍ പ്രകാശനം ചെയ്തു


വെള്ളിക്കോത്ത്: തെക്കേ വെള്ളിക്കോത്ത് തറവാട് ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് 2020 മാര്‍ച്ച് 20,21,22 തീയതികളില്‍ നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ടിന്റെ ബ്രോഷര്‍ പ്രകാശനം നടന്നു.
ഡോ.പത്മനാഭന്‍ നമ്പ്യാര്‍ പ്രകാശനം നിര്‍വ്വഹിച്ചു. തറവാട് കോയ്മ ചെറക്കര കുഞ്ഞിരാമന്‍ നായര്‍ ഏറ്റുവാങ്ങി. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ വേണുരാജ് നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കിങ് ചെയര്‍മാന്‍ കെ.കുമാരന്‍ വയ്യോത്ത് സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ടി.പി.കുഞ്ഞിക്കണ്ണന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments