വര്‍ക്ക്‌ഷോപ്പ് സംഗമം നടത്തി


കാഞ്ഞങ്ങാട് : അജാനൂര്‍ സമസ്ത കേരള മദ്‌റസാ മാനേജ്‌മെന്റ് അജാനൂര്‍ റൈഞ്ചിന് കീഴിലുള്ള 12 മഹല്ല് ഭാരവാഹികളെയും പ്രധാന പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി മാനേജ്‌മെന്റ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി മൊയ്തീന്‍ കൊല്ലമ്പാടി ഉദ്ഘാടനം ചെയ്തു. നാസര്‍ മാസ്റ്റര്‍ കല്ലുരാവി ക്ലാസ്സ് അവതരണം നടത്തി. റൈഞ്ച് പ്രസിഡണ്ട് തെരുവത്ത് മുസ്സഹാജി അധ്യക്ഷത വഹിച്ചു. ടി.പി.അലി ഫൈസി, അഷറഫ് ദാരിമി, വണ്‍ ഫോര്‍ അബ്ദുള്‍ റഹ്മാന്‍, കെ യു. ദാവൂദ് ഹാജി, സണ്‍ ലൈറ്റ് അബ്ദുള്‍ റഹ്മാന്‍ ഹാജി എന്നിവര്‍ പ്രസംഗിച്ചു. ഹാഫിള് ഷംസീര്‍ ഫൈസി പ്രാര്‍ത്ഥന നടത്തി. ജനറല്‍ സെക്രട്ടറി നൗഷാദ് കൊത്തിക്കാല്‍ സ്വാഗതം പറഞ്ഞു.

Post a Comment

0 Comments