ബിജെപി മണ്ഡലം പ്രസിഡണ്ടുമാരെ പ്രഖ്യാപിച്ചു


കാസര്‍കോട് : ഭാരതീയ ജനത പാര്‍ട്ടിയുടെ കാസര്‍കോട് ജില്ലയിലെ വിവിധ മണ്ഡലങ്ങളുടെ 2020 -2023 സംഘടനാ വര്‍ഷത്തെ മണ്ഡലം പ്രസിഡന്റുമാരെ തെരഞ്ഞെടുപ്പ് വരണാധികാരികള്‍ പ്രഖ്യാപിച്ചു.
മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റായി പി മണികണ്ഠ റൈയെ മണ്ഡലം വരണാധികാരി വി കുഞ്ഞിക്കണ്ണന്‍ ബളാലും, ഉദുമ മണ്ഡലം പ്രസിഡന്റായി കെ ടി പുരുഷോത്തമനെ വരണാധികാരി രവീഷ തന്ത്രി കുണ്ടാറും.
കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റായി എന്‍ മധുവിനെ വരണാധികാരി പി സുരേഷ് കുമാര്‍ ഷെട്ടിയും. തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റായി സിവി സുരേഷിനെ വരണാധികാരി ഇ കൃഷ്ണനും പ്രഖ്യാപിച്ചു.

Post a Comment

0 Comments