കാസര്‍കോട്: ബ്ലോക്കിന് കീഴിലുള്ള ഏഴ് സ്കൂളുകളില്‍ ബഹുവര്‍ഷ പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി 33 ലക്ഷം ചിലവിട്ട് നാപ്കിന് വെന്‍ഡിങ് യൂണിറ്റുകള്‍ സ്ഥാപിച്ചു.
ഉദുമ നാലാം വാതുക്കല് ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍, രാവണേശ്വരം ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍, പാക്കം ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍, മടിക്കൈ ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍, അമ്പലത്തറ ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍, തച്ചങ്ങാട് ഗവണ്മെന്റ് ഹൈസ്കൂള്‍, പുല്ലൂര്‍ ഗവണ്മെന്റ് യുപി സ്കൂളുകള്‍ക്കാണ് പദ്ധതിയിലൂടെ ആധുനിക സൗകര്യത്തോടെയുള്ള പെണ്‍കുട്ടികള്‍ക്കുള്ള ടോയ്ലറ്റും നാപ്കിന് വെന്ഡങ് മെഷീനും ലഭിച്ചത്.
വനിതകളെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിന് നിരവധി പ്രവര്‍ത്തനങ്ങളാണ് ബ്ലോക്കിന്റെ കീഴില്‍ നടക്കുന്നതെന്നും ന്യൂട്രിമിക്സ്, കേക്ക്, ബേക്കറി പലഹാരങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്ന കുടുംബശ്രീ യൂണിറ്റുകള്‍ക്കായി ബ്ലോക്ക് പഞ്ചായത്ത് സബ്സിഡി അനുവദിച്ചെന്നും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ഗൗരി പറഞ്ഞു.
0 Comments