ആളെ ഇടിച്ചിട്ട ബുള്ളറ്റ് യാത്രക്കാരന് ആറായിരം രൂപ പിഴ


കാഞ്ഞങ്ങാട് : റോഡ് അരികില്‍ നില്‍ക്കുകയായിരുന്നയാളെ ഇടിച്ചിട്ട ബുള്ളറ്റ് യാത്രക്കാരന് ആറായിരം രൂപ പിഴ.
ബേക്കല്‍ മൗവ്വലിലെ അബ്ദുല്‍ റഹ്മാനാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) പിഴവിധിച്ചത്. പിഴസംഖ്യയില്‍ അയ്യായിരം രൂപ പരാതിക്കാരന്‍ പള്ളിക്കരയിലെ കിട്ടന്‍ എന്ന കൃഷ്ണകുമാറിന് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. 2019 ജൂലൈ 13 നായിരുന്നു അപകടം. അബ്ദുല്‍ റഹ്മാന്‍ ഓടിച്ച കെഎല്‍ 14 ആര്‍ 5037 നമ്പര്‍ ബുള്ളറ്റാണ് അപകടം വരുത്തിയത്. സ്ഥലത്തുണ്ടായിരുന്ന പള്ളിക്കര സഹകരണ ബാങ്ക് സായാഹ്നശാഖയിലെ സീനിയര്‍ ക്ലാര്‍ക്ക് എം.സുരേഷാണ് ഇയാളെ ആശുപത്രിയിലാക്കിയത്.

Post a Comment

0 Comments