ലോഗോ പ്രകാശനം


കാഞ്ഞങ്ങാട്: ഫെബ്രവരി 19 മുതല്‍ മാര്‍ച്ച് 1 വരെ നടക്കുന്ന പൂച്ചക്കാട് മഖാം ഉറൂസിന്റെ ലോഗോ ജമാഅത്ത് പ്രസിഡണ്ട് തര്‍ക്കാരി മുഹമ്മദ്കുഞ്ഞിഹാജി പ്രകാശനം ചെയ്തു. ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ ഖാദര്‍ ഉമ്പായി അധ്യക്ഷം വഹിച്ചു.
പൂച്ചക്കാട് ഖത്തീബ് സൂപ്പി ബാഖവി മുഖ്യ പ്രഭാഷണം നടത്തി. ജമാ അത്ത് ജനറല്‍ സെക്രട്ടറി മുഹാജിര്‍ പൂച്ചക്കാട്, തെക്കുപുറം ജമാഅത്ത് പ്രസിഡണ്ട് ആവിയില്‍ മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം ഹാജി, റസാഖ് ഹുസൈന്‍, എ.കെ.മെഹമ്മൂദ്, ശഹഷാദ്, പുത്തൂര്‍ കുഞ്ഞാമ്മദ്, അബ്ദുള്‍ റഹ്മാന്‍ തെക്കുപുറം, അക്ബര്‍ അലി, മുനീര്‍ ഖാദര്‍, കെ.എ.റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു. ഉറൂസ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഷൗക്കത്ത് പൂച്ചക്കാട് സ്വാഗതവും ട്രഷറര്‍ കെ.പി.മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.

Post a Comment

0 Comments