കാഞ്ഞങ്ങാട് : പട്ടാളക്കാരനെ വിട്ട് പൂന്തോട്ടക്കാരനൊപ്പം പോയ യുവതി പൂന്തോട്ടക്കാരനെതിരെ ബലാത്സംഗക്കേസ് കൊടുത്തു.
മുത്തപ്പനാര്കാവിനുസമീപത്തെ മുപ്പതുകാരിയാണ് ചക്കരക്കല്ല് സ്വദേശി റൗഫ് തന്നെ ബലാത്സംഗം ചെയ്തുവെന്ന് ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. ഐങ്ങോത്ത് സ്വദേശിയായ വായുസേനാ ഭടനൊപ്പം താമസിച്ചു വരുന്നതിനിടെയാണ് ഇവരുടെ വീട്ടില്‍ പൂന്തോട്ടമൊരുക്കാനെത്തിയ റൗഫുമായി യുവതി പരിചയപ്പെടുന്നത്. പരിചയം പ്രണയമായി വളര്‍ന്നതോടെ പട്ടാളക്കാരനെ വിട്ട് യുവതി റൗഫിനൊപ്പം പോയി. ഇയാള്‍ക്കൊപ്പം മുത്തപ്പനാര്കാവില് താമസിച്ചുവരികയായിരുന്നു. ഇതിനിടെയാണ് റൗഫ് ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി യുവതി പോലീസിലെത്തിയത്.
0 Comments