മണ്ണിട്ട് നികത്തിയ സ്ഥലം നേതാക്കള്‍ സന്ദര്‍ശിച്ചു


ചെറുപുഴ: കാര്യങ്കോട്പുഴതീരം മണ്ണിട്ട് നികത്തിയ സ്ഥലം എല്‍.ഡി.എഫ് നേതാക്കള്‍ സന്ദര്‍ശിച്ചു.
ചെറുപുഴ കാര്യങ്കോട് പുഴയുടെ തീരത്ത് മണ്ണിട്ട് നികത്തിയ പഞ്ചായത്തിന്റെ നടപടിയെ ബുദ്ധിഹീനം എന്നാണ് എല്‍.ഡി.എഫ് നേതാക്കള്‍ വിശേഷിപ്പിച്ചത്. കയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കുന്ന കേരളത്തില്‍ ഒരു പഞ്ചായത്ത് നേതൃത്വം എടുക്കുന്ന തലതിരിഞ്ഞ നയം അംഗീകരിക്കാനാകില്ലെന്ന് ഇവര്‍പറഞ്ഞു. എല്‍.ഡി.എഫ് നേതാക്കളായ കെ.എം.ഷാജി, പി.കൃഷ്ണന്‍, കെ.പി.ഗോപാലന്‍, കെ.എം.ചന്ദ്രകാന്ത് തുടങ്ങിയവരാണ് സ്ഥലം സന്ദര്‍ശിച്ചത്. പുഴതീരം പഞ്ചായത്തധികൃതര്‍ മണ്ണിട്ട് നികത്തുന്നത് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ജന്മദേശമാണ്.

Post a Comment

0 Comments