നീലേശ്വരം: റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി എല്‍.പി, യു.പി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി കെ.ഗോപാലകൃഷ്ണന്, ശാന്താഭായി നരസിംഹ പ്രഭു എന്നിവരുടെ സ്മരണാര്‍ത്ഥം നല്കുന്ന റോളിംഗ് ട്രോഫിക്കും ക്യാഷ് അവാര്‍ഡിനും വേണ്ടിയുള്ള ജില്ലാതല ക്വിസ് മത്സരം 'ലിറ്റില്‍ മാസ്റ്റര്‍ ' എന്ന പേരില്‍ സംഘടിപ്പിക്കുന്നു.
ജനുവരി 26 ന് രാവിലെ 9 മണിക്ക് നീലേശ്വരം ജേസീസ് സ്കൂളില്‍ നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ ജനുവരി 2 5ന് മുമ്പായി 9744774473, 70126 27 161 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പ്രോഗ്രാം ഡയറക്ടര്‍ കെ.പി.ഷൈബുമോന്‍ അറിയിച്ചു.
0 Comments