വയനാട്ടുകുലവന്‍ തെയ്യംകെട്ടിന് ജൈവ കൃഷിക്ക് വിത്തിറക്കി


രാവണീശ്വരം: കളരിക്കാല്‍ ശ്രീ മുളവന്നൂര്‍ ഭഗവതി ക്ഷേത്രം നാരന്തട്ട തറവാട് ഉപദേവസ്ഥാനം കളരിക്കാല്‍ താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവത്തിന്റ ഭാഗമായി ജൈവകൃഷിക്ക് വിത്തിറക്കി.
അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ദാമോദരന്‍ വിത്ത് നട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ എന്‍ മുരളീധരന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ സി ബാലന്‍, നാരായണന്‍ വെളിച്ചപ്പാടന്‍, എം കുഞ്ഞിരാമന്‍, എം കൃഷ്ണന്‍ തോട്ടത്തില്‍, എ തമ്പാന്‍ മക്കാക്കോട്, എന്‍ ബാലകൃഷ്ണന്‍ നമ്പ്യാന്‍, വി.വി മുകുന്ദന്‍, രാജേന്ദ്രന്‍ കോളിക്കര, രവീന്ദ്രന്‍ രാവണേശ്വരം, ഗീതാ ബാലന്‍, പുഷ്പ ഗോവിന്ദന്‍, ക്ഷേത്ര സ്ഥാനികര്‍ എന്നിവര്‍ പ്രസംഗിച്ചു.
ജനറല്‍ കണ്‍വീനര്‍ ടി ശശിധരന്‍ സ്വാഗതവും ടി വി സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments