കുന്നുംകൈ: 'പൗരത്വം ഔദാര്യമല്ല അവകാശമാണ്' എന്ന പ്രമേയം ഉയര്‍ത്തി വെസ്റ്റ് എളേരി പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലോങ് മാര്‍ച്ച് നടത്തി. ഡി സി സി വൈസ് പ്രസിഡന്റ് ഹരീഷ് പി നായര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം ടി പി ഖരീം യു ഡി എഫ് ചെയര്മാന് എം അബൂബക്കറിനു പതാക കൈമാറി. പെരുമ്പട്ടയില്‍ നിന്ന് തുടങ്ങിയ മാര്‍ച്ച് കുന്നുംകൈയ്യില് സമാപിച്ചു. ഡി സി സി വൈസ് പ്രസിഡന്റ് കെ കെ രാജേന്ദ്രന് സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്തു. എം അബൂബക്കര്‍ അധ്യക്ഷനായി. കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ജെറ്റോജോസഫ്, പി ആര് രാഘവന്, ജോയി ജോസഫ്, ജാതിയില്‍ അസിനാര്‍, ഉമര്‍ മൌലവി, പി സി ഇസ്മായില്‍, എ ദുല്‍കിഫിലി, അന്നമ്മ മാത്യു, എന്‍ പി അബ്ദുല്‍ റഹ്മാന്, മാത്യു മാരൂര്‍, സിന്ധു ആന്റണി സംസാരിച്ചു.
0 Comments