ക്രിസ്ത്യന്‍ഗാനത്തിന് പകരം ഇനി വന്ദേമാതരം


ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരിപാടികളുടെ ഭാഗമായ ബീറ്റിങ് ദി റിട്രീറ്റില്‍ നിന്ന് ഗാന്ധിജിയുടെ ഇഷ്ടഗാനം ഇനിയുണ്ടാവില്ലെന്ന് റിപ്പോര്‍ട്ടുകള്‍. എബൈഡ് വിത്ത് മി എന്ന ഗാനത്തിനു പകരം വന്ദേമാതരം വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
റിപ്പബ്ലിക് ദിന പരിപാടികള്‍ക്ക് രണ്ടു ദിവസത്തിനു ശേഷം ജനുവരി 29ന് ന്യൂഡല്‍ഹിയിലെ വിജയ് ചൗക്കിലാണ് ബീറ്റിങ് ദി റിട്രീറ്റ് പരിപാടി അവതരിപ്പിക്കാറുള്ളത്. റിപ്പബ്ലിക് ദിന പരിപാടികള്‍ക്ക് സമാപനം കുറിച്ചുകൊണ്ടാണ് ബീറ്റിങ് ദി റിട്രീറ്റ് സംഘടിപ്പിക്കുക. ക്രിസ്ത്യന്‍ സ്തുതിഗീതമായ അബൈഡ് വിത്ത് മി ഗാന്ധിജിയുടെ പ്രിയപ്പെട്ട ഗാനമാണ്.
1950 മുതല്‍ എല്ലാ വര്‍ഷവും ഈ സ്തുതിഗീതം മൂന്ന് സേനാ ബാന്‍ഡുകളും ചേര്‍ന്ന് വായിക്കാറുണ്ട്. നൂറ്റാണ്ട് പഴക്കമുള്ള മിലിട്ടറി രീതിയാണ് ബീറ്റിങ്ദി റിട്രീറ്റ്. ബീറ്റിങ്ദി റിട്രീറ്റ് ചടങ്ങില്‍ പല സംഗീതങ്ങളും പരീക്ഷിക്കാറുണ്ടെന്നും ഇത്തവണ വന്ദേമാതരമാണ് പരീക്ഷിക്കുന്നതെന്നുമാണ് സേനാ വൃത്തങ്ങള്‍ അനൗദ്യോഗികമായി നല്‍കുന്ന വിവരം.

Post a Comment

0 Comments