പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണ ജില്ലാതല ഉദ്ഘാടനം


ചെറുവത്തൂര്‍: ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ദേശീയ പള്‍സ് പോളിയോ ഇമ്മ്യൂന്നൈസേഷന്‍ ജില്ലാ തല ഉദ്ഘാടനം കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എം.രാജഗോപാലന്‍ എം. എല്‍. എ. നിര്‍വ്വഹിച്ചു.
കയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ശകുന്തള അധ്യക്ഷയായി, ഡി.എം.ഒ.ഡോ. എ.പി.ദിനേശ് കുമാര്‍ വിഷയം അവതരിപ്പിച്ചു, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി.ഗംഗാധര വാര്യര്‍, വികസന കാര്യ ചെയര്‍പേഴ്‌സന്‍ എം.വി.ഗീത, ക്ഷേമകാര്യ ചെയര്‍മാന്‍ കയനികുഞ്ഞിക്കണ്ണന്‍, ആരോഗ്യ വിദ്യാഭ്യാസചെയര്‍പേഴ്‌സണ്‍ കെ. പി. രജനി, ദിലീപ് തങ്കച്ചന്‍, ടി.പി.മോഹനന്‍, ജില്ലാ ആര്‍. സി.എച്ച്.ഓഫീസര്‍ ഡോ.മുരളിധര നെല്ലൂരായ, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.രാമന്‍ സ്വാതിവാമന്‍' ഡോ.പി.എസ് .ശ്രീദേവി, എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ. എസ്.സയന സ്വാഗതവും, ബിനോയ് ജോണ്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments