കാക്കാക്കിനാവ്: ദളിത് നാടകം അരങ്ങിലേക്ക്


പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ കഴിഞ്ഞ പത്തു ദിവസമായി നടന്നുവരുന്ന നാടക കളരിയുടെ പരിസമാപ്തി കുറിച്ചുകൊണ്ട് ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് എ. ശാന്തകുമാര്‍ രചിച്ച ദളിതു നാടകം 'കാക്കാക്കിനാവ്' അരങ്ങിലെത്തുന്നു.
കേന്ദ്ര സര്‍വകലാശാല ഇംഗ്ലീഷ്താരതമ്യ സാഹിത്യ വിഭാഗത്തിലെ നാടക സംഘമായ അലാമിയുടെ ബാനറില്‍ വിദ്യാര്‍ത്ഥികളാണ് കാക്കാക്കിനാവ് എന്ന മലയാള നാടകത്തിന്റെ സ്വതന്ത്ര ഇംഗ്ലീഷ് രംഗഭാഷ, 'ക്രോഡ്രീം' എന്ന പേരില്‍ അവതരിപ്പിക്കുന്നത്. നമ്മുടെ സമൂഹത്തില്‍ ഇന്നും ജാതിയുടെ പേരില്‍ നടത്തപ്പെടുന്ന ശോഷണവും അടിച്ചമര്‍ത്തലുകളും ഇതിവൃത്തമാക്കുന്ന മൂലകൃതിയില്‍ സമകാലിക ജാതി പ്രശ്‌നങ്ങളും അനുബന്ധ പ്രതിരോധ പ്രവര്‍ത്തനങ്ങളും സമന്വയിപ്പിച്ചുകൊണ്ടാണ് 'ക്രോഡ്രീം' ഒരുക്കിയിട്ടുള്ളത്. കേന്ദ്ര സാഹിത്യ അക്കാദമി ജേര്‍ണലായ 'ഇന്ത്യന്‍ സാഹിത്യം' പ്രസിദ്ധീകരിച്ച കാക്കകിനാവിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് നാടകത്തിനു അവലംബിച്ചിരിക്കുന്നത്. കേന്ദ്ര സര്‍വകലാശാലയിലെ ഇംഗ്ലീഷ്താരതമ്യ സാഹിത്യ അധ്യാപകന്‍ ഡോ. വെള്ളിക്കീല്‍ രാഘവന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ അനഘ എന്നിവരാണ് എ. ശാന്തകുമാറിന്റെ 'കാക്കാക്കിനാവ്' എന്ന നാടകം ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയിരിക്കുന്നതു. ഒരുമണിക്കൂറോളം വരുന്ന സംഗീത ശില്‍പ്പ മാതൃകയിലാണ് നാടകം ഒരുക്കിയിരിക്കുന്നത്.
നിരവധി തവണ നാടക സംവിധാനത്തിന് കേരള സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള മനോജ് നാരായണന്‍ ആണ് 'ക്രോഡ്രീം' സംവിധാനം ചെയ്തിരിക്കുന്നത്. നാടക കളരിയുടെ സമാപന ചടങ്ങു കേരള കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊ. ജി. ഗോപകുമാര്‍ ഉത്ഘാടനം ചെയ്യും.
കേന്ദ്ര സര്‍വകലാശാല ഇംഗ്ലീഷ്താരതമ്യ സാഹിത്യ വിഭാഗം തലവന്‍ അധ്യക്ഷത വഹിക്കും. ദളിത് ചിന്തകനും അധ്യാപകനുമായ പ്രൊ. ഡോ. എം. ദാസന്‍ മുഖ്യ പ്രഭാഷണം നടത്തും.

Post a Comment

0 Comments