കാസര്‍കോട്: ദക്ഷിണേഷ്യന്‍ രാജ്യമായ ബ്രൂണെയിലെ പ്രകൃതി വാതക കമ്പനിയായ സെറിക്കാണ്ടി ഓയില്‍ ഫീല്‍ഡ് സര്‍വീസിലേയ്ക്ക് ടെക്നീഷ്യന്, സൂപ്പര്‍വൈസര്‍ തസ്തികകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് മുഖേന നിയമനം നടത്തും.
എന്‍ജിനീയറിങില്‍ ബിരുദവും/ ഡിപ്ലോമയും പെട്രോളിയം പ്രകൃതി വാതകമേഖലയില്‍ നിശ്ചിത പ്രവൃത്തി പരിചയവുമുള്ള എന്‍ജിനീയര്‍മാര്‍ക്കും ടെക്നീഷ്യന്മാര്ക്കും അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 12. അപേക്ഷ സമര്‍പ്പിക്കുന്നതിനും വിശദ വിവരങ്ങള്‍ക്കും ംംം.ിീൃസമൃീീെേ.ീൃഴ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കണം.
0 Comments