മകളുടെ വിവാഹപിറ്റേന്ന് പിതാവ് മരിച്ചു


പള്ളിക്കര: മകളുടെ വിവാഹത്തിന് പിറ്റേന്ന് പിതാവ് മരിച്ചു.
പൂച്ചക്കാട്ടെ മാളികയില്‍ ഹുസൈനാണ് (60) മരിച്ചത്. അസുഖ ബാധിതനായി വിദേശത്തു നിന്നു മടങ്ങിയെത്തി ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്റെ മകള്‍ റജീനയുടെ വിവാഹം ഇന്നലെയായിരുന്നു. രോഗം മൂര്‍ഛിച്ചതിനാല്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. മുസ്ലിം ലീഗ് പ്രവര്‍ത്തകനും പൂച്ചക്കാട് മഹല്ല് ജമാഅത്ത് സഹകാരിയുമായിരുന്നു. പരേതനായ മാളികയില്‍ അബ്ദുല്‍ഖാദര്‍ ഹാജിയുടെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: ജമീല. മറ്റു മക്കള്‍: റഫീഖ്, റംഷീന. സഹോദരന്‍: പരേതനായ മുഹമ്മദ് കുഞ്ഞി.

Post a Comment

0 Comments