വിഷ്ണു മൂര്‍ത്തി ക്ഷേത്ര മഹോത്സവം


പുല്ലൂര്‍: പുല്ലൂര്‍ വിഷ്ണു മൂര്‍ത്തി ക്ഷേത്ര മഹോത്സവം 23, 24, 25 തീയ്യതികളില്‍ നടക്കും. 23 ന് രാവിലെ 9.30 മുതല്‍ കലവറ നിറയ്ക്കല്‍. 24 ന് വൈകീട്ട് 6.30 ന് വിളക്കുപൂജ, തുടര്‍ന്ന് പ്രാസാദ ശുദ്ധി, വാസ്തുഹോമം, വാസ്തുബലി, അത്താഴപൂജ.
25 ന് രാവിലെ 6 മണിക്ക് ഗണപതിഹോമം, 7 ന് ഗീതാപാരായണം, 11 ന് കലശാഭിഷേകം, 12 ന് ഉച്ചപൂജ, ഉച്ചയ്ക്ക് 1 മണിക്ക് അന്നദാനം. വൈകീട്ട് 5 ന് കേളികൊട്ട്, 6.30 ന് ഇരട്ടതായമ്പക, 7.30 ന് ഭജന, 8 മണിക്ക് ശ്രീഭൂതബലി, എഴുന്നള്ളത്ത്, 8.30 ന് പഞ്ചവാദ്യം, തുടര്‍ന്ന് മേളം, തിടമ്പ് നൃത്തം. ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം ഫെബ്രുവരി 17 ന് വിവിധ പരിപാടികളോടെ നടക്കും.

Post a Comment

0 Comments