ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മറ്റി യൂത്ത് മാര്‍ച്ച് നടത്തി


നീലേശ്വരം: ഇന്ത്യ കീഴടങ്ങില്ല നമ്മള്‍ നിശ്ശബ്ദരാകില്ല എന്ന മുദ്രാവാക്യമുയര്‍ത്തി ഡി.വൈ.എഫ്.ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി യൂത്ത് മാര്‍ച്ച് നടത്തി.
കയ്യൂര്‍ രക്തസാക്ഷി പള്ളിക്കാല്‍ അബൂബക്കറിന്റെ ജന്മ നാടായ പാലായില്‍ നിന്നും തൈക്കടപ്പുറത്തെക്കാണ് യൂത്ത് മാര്‍ച്ച് നടത്തിയത്. നൂറുകണക്കിന് യുവതി യുവാക്കള്‍ അണിനിരന്നു. പാലായില്‍ ജില്ലാ സെക്രട്ടറി സി.ജെ.സജിത്ത് ഉദ്ഘാടനം ചെയ്തു. ഒ.വി.പവിത്രന്‍ അധ്യക്ഷനായി. സി. പി.എം ഏരിയ സെക്രട്ടറി ടി.കെ.രവി, ദേശീയ സീനിയര്‍ വനിതാ വോളിബോള്‍ കിരീടം നേടിയ കേരള ടീം ക്യാപ്റ്റന്‍ അഞ്ജു ബാലകൃഷ്ണന്‍, ടീമംഗം ആല്‍ബി തോമസ് എന്നിവര്‍ക്ക് ഡി. വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ സ്‌നേഹാദരവ് നല്‍കി. ബ്ലോക്ക് സെക്രട്ടറി കെ.എം വിനോദ് എം വി രാജീവന്‍, പി.മനോഹരന്‍ , കെ മണി എന്നിവര്‍ സംസാരിച്ചു. എ കെ ജിയുടെ മകള്‍ ലൈലാ കരുണാകരന്‍ മുഖ്യാതിഥിയായി. തൈക്കടപുറത്ത് സമാപന സമ്മേളനം മുന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജയദേവന്‍ ഉദ്ഘാടനം ചെയ്തു. ഒ.വി.പവിത്രന്‍ അധ്യക്ഷനായി. കെ.എം.വിനോദ്, പി.പി.മുഹമ്മദ് റാഫി, കെ.മണി, എം.വി.ദീപേഷ്, എം.വി രതീഷ്, കെ.വി.അഭിലാഷ്, ഗിരീഷ് കാരാട്ട്, ടി.കെ സുഭാഷ് എന്നിവര്‍ സംസാരിച്ചു.
കെ.സനുമോഹന്‍ സ്വാഗതം പറഞ്ഞു.

Post a Comment

0 Comments