എന്‍സിപി ജില്ലാ ക്യാമ്പ് ഇന്ന് തുടങ്ങും


കാഞ്ഞങ്ങാട്: എന്‍സിപി ജില്ലാ ക്യാമ്പ് ഇന്നും നാ ളെയും പുതിയകോട്ട ഹോട്ടല്‍ ബേക്കല്‍ ഇന്റര്‍നാഷണലില്‍ നടക്കും.
ക്യാമ്പ് കേരള ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മാണി.സി.കാപ്പന്‍ എംഎല്‍എ, ബാബു കാര്‍ത്തികേയന്‍, വി.വി.കുഞ്ഞിക്കൃഷ്ണന്‍ മാസ്റ്റര്‍, എന്‍വൈസി സംസ്ഥാന പ്രസിഡന്റ് ഷെറിന്‍ മന്ദീരാട്, പി.പി.അടിയോടി എന്നിവര്‍ ക്യാമ്പില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസ്സെടുക്കും.ക്യാമ്പിന്റെ മുന്നൊരുക്കങ്ങളെ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ സി.വി.ദാമോദരന്‍, പി.പി.അടിയോടി, ജോസഫ് വടകര, ദാമോദരന്‍ ബെള്ളികെ, ഒ.കെ.ബാലകൃഷ്ണന്‍, പി.വി.ഗോപാലന്‍, കെ.രാജന്‍, അബ്ദുള്‍ ലത്തീഫ്, മുഹമ്മദ് ഹനീഫ് എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments