മൂന്നിടത്തുനിന്ന് നിരോധിച്ച പുകയില ഉല്‍പ്പന്നം പിടികൂടികാഞ്ഞങ്ങാട് : ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട്, ബേക്കല്‍ സ്റ്റേഷന്‍ പരിധികളില്‍ വ്യാപകമായി നിരോധിത പുകലിയ ഉല്‍പ്പന്ന വേട്ട.
ഹൊസ്ദുര്‍ഗില്‍ കൂളിയങ്കാലിലെ വ്യാപാരി ഇബ്രാഹിമാണ് (60) എസ്.ഐ എന്‍.പി.രാഘവന്റെ പിടിയിലായത്. 39 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. പരപ്പ വിമലഗിരി പള്ളിക്കുസമീപം കട നടത്തുന്ന കുഴിക്കണ്ടത്തില്‍ ഹൗസിലെ കെ.രാജുവിനെ (52) വെള്ളരിക്കുണ്ട് എസ്‌ഐ എം.വി.ശ്രീദാസ് അറസ്റ്റ് ചെയ്തു. 30 പാക്കറ്റ് ഹാന്‍സ് പിടിച്ചെടുത്തു. ബേക്കല്‍ മൗവ്വല്‍ മജീദ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഇതര സംസ്ഥാനക്കാരന്‍ ദിനേഷ് ചൗഹാനെ 140 പായ്ക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി സിഐ പി.നാരായണന്‍ അറസ്റ്റ് ചെയ്തു.

Post a Comment

0 Comments