ഗള്‍ഫ് വ്യാപാരിയുടെ മൃതദേഹം നാളെ എത്തും


കാസര്‍കോട്: ദുബൈയില്‍ മരണപ്പെട്ട കാസര്‍കോട് ചെങ്കള നാലാംമൈല്‍ റഹ് മത്ത് നഗര്‍ പാണൂസ് വില്ലയിലെ അബ്ദുല്‍ ഹാരിസ് പാണൂസിന്റെ മൃതദേഹം നാളെ രാവിലെ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. രാവിലെ 5.30 മണിയോടെ മംഗലാപുരം വിമാനത്താവളത്തിലെത്തും. ഇവിടെ നിന്നും വീട്ടിലെത്തിച്ച് എട്ടുമണിയോടെ പാണാര്‍കുളം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
വര്‍ഷങ്ങളായി ദുബൈയില്‍ വ്യാപാരം നടത്തിവരികയായിരുന്ന ഹാരിസിന്റെ മരണം സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും ഇനിയും വിശ്വസിക്കാനായിട്ടില്ല. ഇന്നലെ രാവിലെ വീട്ടില്‍നിന്ന് അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് ദുബൈയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. രാത്രി 7.30 മണിയോടെയാണ് ആശുപത്രിയില്‍വെച്ച് മരണം സംഭവിച്ചത്.
പരേതനായ മുഹമ്മദ്കുഞ്ഞി ബീഫാത്തിമ ദമ്പതികളുടെ മകനാണ് ഹാരിസ്. ഭാര്യ: ഖമറുന്നിസ. മക്കള്‍: അസീര്‍, അഫ്‌നാസ്. സഹോദരങ്ങള്‍: ഫൗസിയ, സുലൈമാന്‍, അജീര്‍, സാജിദ്, നഈം.

Post a Comment

0 Comments