ചെറുപുഴ : കാര്യങ്കോട് പുഴയുടെ തീരത്ത് ചെറുപുഴ പഞ്ചായത്ത് അധികൃതര്‍ പാര്‍ക്കിങ് സൗകര്യം ഉണ്ടാക്കാനെന്ന പേരില്‍ പുഴതീരം വ്യാപകമായി മണ്ണിട്ടുനികത്തിയ സംഭവത്തില്‍ ഒരു പ്രതികരണത്തിനുപോലും നില്‍ക്കാതെ മാറിനില്‍ക്കുന്ന പരിസ്ഥിതി വാദികളുടെയും യുവജന സംഘടനകളുടെയും നടപടിയില്‍ ജനങ്ങള്‍ക്കിടയില്‍ അമര്‍ഷം പുകയുന്നു.
മണ്ണിട്ടസ്ഥലം കെട്ടി സംരക്ഷിക്കുമെന്ന പഞ്ചായത്തധികൃതരുടെ മുടന്തന്‍ ന്യായം വിശ്വസിച്ച ഇവരെ എന്തുപറയണമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. അനാവശ്യകാര്യങ്ങളില്‍ പോലും സമരവും ഉപരോധവുമടക്കമുള്ള സമരമാര്‍ഗങ്ങള്‍ നടത്തുന്ന ഇവര്‍ ഈക്കാര്യത്തില്‍ സ്വീകരിച്ച നയം വ്യാപക വിമര്‍ശനത്തിന് ഇടയാക്കുന്നു. പുഴതീരം മണ്ണിട്ട് നികത്തുന്ന വാര്‍ത്ത ആദ്യം നല്‍കിയത് ജന്മദേശമാണ്. കായല്‍തീരം മണ്ണിട്ട് നികത്തി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് പൊളിച്ച അതേ ദിവസമാണ് ചെറുപുഴ പഞ്ചായത്തധികൃതര്‍ പുഴതീരം മണ്ണിട്ട് നികത്തിയത്.
0 Comments