ഹോസ്റ്റലില്‍ നിന്ന് പുറപ്പെട്ട പെണ്‍കുട്ടി വീട്ടിലെത്തിയില്ല


ഭീമനടി : എറണാകുളത്തെ ഹോസ്റ്റലില്‍ നിന്ന് പുറപ്പെട്ട പെണ്‍കുട്ടി വീട്ടിലെത്തിയില്ലെന്ന് അമ്മാവന്റെ പരാതി.
ഭീമനടി കൂവപ്പാറയിലെ സദന്റെ മകള്‍ പ്രവീണയെ (18) യാണ് കാണാതായത്. ജനുവരി 20 ന് രാവിലെ ഒമ്പതു മണിയോടെയാണ് യുവതി എറണാകുളത്തെ ഹോസ്റ്റലില്‍ നിന്ന് വീട്ടിലേക്കെന്ന് പറഞ്ഞ് പുറപ്പെട്ടത്. എറണാകുളത്ത് താമസിച്ചു പഠിക്കുകയായിരുന്നു യുവതി. മാതൃസഹോദരന്‍ കൂവപ്പാറ കടുവിനാല്‍ ഹൗസിലെ കെ.സുരേഷ് കുമാറിന്റെ (46) പരാതിയില്‍ ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Post a Comment

0 Comments