പോലീസിന്റെ കൃത്യനിര്‍വഹണം തടഞ്ഞ ഡി.വൈ.എഫ്.ഐക്കാര്‍ അറസ്റ്റില്‍


നീലേശ്വരം : ആര്‍എസ്എസ് കാഞ്ഞങ്ങാട് ജില്ലാ പ്രാഥമിക ശിക്ഷാവര്‍ഗിന്റെ സമാപനത്തോടനുബന്ധിച്ചു നടന്ന പഥസഞ്ചലനം തടഞ്ഞതിനെച്ചൊല്ലിയുള്ള സംഘര്‍ഷത്തിനിടെ പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനു രണ്ടു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍.
നീലേശ്വരം പാലക്കാട്ട് കളരിയില്‍ വീട്ടിലെ കെവി.അഭിലാഷ് (36), കണിച്ചിറയിലെ സനു മോഹന്‍ (28) എന്നിവരെയാണ് നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. ഇതേ സംഘര്‍ഷത്തിനിടെ പോലീസിനെ കല്ലെറിഞ്ഞതിനു ബിജെപി പ്രവര്‍ത്തകരായ ചാത്തമത്തെ ടി.ടി.സാഗര്‍, തെരു പള്ളിക്കര വീട്ടിലെ പി.രാജേഷ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ തങ്ങളുടെ പ്രവര്‍ത്തകരെ മാത്രം തിരഞ്ഞു പിടിച്ച് അറസ്റ്റ് ചെയ്യുകയാണ് പൊലീസെന്നു ബിജെപി നേതാക്കള്‍ ജില്ലാ പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. ഇന്നലെ നടന്ന കേന്ദ്രമന്ത്രി വി.മുരളീധരന്‍ പങ്കെടുത്ത ബിജെപി പൊതുയോഗത്തില്‍ ക്രമസമാധാനം ഉറപ്പാക്കാന്‍ ജില്ലാ പൊലീസ് മേധാവി സിപിഎം, ബിജെപി നേതാക്കളുടെ യോഗം വിളിച്ചപ്പോഴായിരുന്നു ഇത്.

Post a Comment

0 Comments