ശ്രീകൃഷ്ണ മന്ദിരം രജത ജൂബിലിയും പ്രതിഷ്ഠാദിനവും


കാസര്‍കോട്: വിദ്യാനഗര്‍ ചിന്മയ കോളനി ശ്രീകൃഷ്ണ മന്ദിരത്തിന്റെ രജത ജൂബിലി ആഘോഷവും പ്രതിഷ്ഠാ ദിനവും മാര്‍ച്ച് 15, 16, 17 തീയ്യതികളില്‍ വിപുലമായി ആഘോഷിക്കും.
ഇത് സംബന്ധിച്ച് നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ ചിന്മയ മിഷന്‍ കേരള മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി. പ്രസിഡണ്ട് സുന്ദര നായക്ക് അദ്ധ്യക്ഷനായി. സെക്രട്ടറി പി.രാമചന്ദ്രന്‍ നായര്‍ ആഘോഷ പരിപാടികള്‍ വിശദീകരിച്ചു. ട്രഷറര്‍ എ.കെ.നായര്‍, പ്രൊഫ. പി.വി. മാധവന്‍ നായര്‍, പ്രൊഫ.വി.ഗോപിനാഥന്‍, വാര്‍ഡ് കൗണ്‍സിലര്‍ സവിത ടീച്ചര്‍, അര്‍ജുനന്‍ തായലങ്ങാടി, കെ.മുകുന്ദന്‍, ബേബി നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
101 പേരടങ്ങിയ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. എം നാരായണ ഭട്ട്(ചെയര്‍മാന്‍), പി.രാമചന്ദ്രന്‍ നായര്‍(ജന.കണ്‍വീനര്‍), അര്‍ജുനന്‍ തായലങ്ങാടി, കെ.മുകുന്ദന്‍, കെ.രവീനന്‍ നായര്‍, പി.കെ.വിജയന്‍, പ്രൊഫ.ആര്‍ വസന്തകുമാരി, പദ്മിനി കെ. നായര്‍(വൈസ് ചെയര്‍മാന്‍മാര്‍), പ്രൊഫ.പി.വി മാധവന്‍ നായര്‍, എ.കെ നായര്‍(ഫൈനാന്‍സ്), മുരളിധരന്‍ ആര്‍., കെ.എം. രാജ്ദാസ് (പ്രോഗ്രാം), പ്രൊഫ വി.ഗോപിനാഥന്‍, സി.നാരായണന്‍ നായര്‍( സ്മരണിക)എ.സി. അശോക് കുമാര്‍, ശ്രീധരന്‍ നായര്‍ കെ.(ഭക്ഷണം), മിഥുന്‍ കുമാര്‍, രഞ്ജിത് കെ. നായര്‍(സ്റ്റേജ്, പന്തല്‍), പി.കെ.വിനോദ് കുമാര്‍, രവി ദാസ് കെ.എം(പബ്ലിസിറ്റി) ബി.കരുണാകരന്‍, എസ്.എന്‍ പ്രസാദ്(സ്വീകരണം), ബി. മഹാബല ഭട്ട്, സി.എച്ച് ഗോപാലകൃഷ്ണ ഭട്ട്(വൈദികം) സവിതാ ഭട്ട് , രാജിക(മാതൃ സമിതി) എന്നിവര്‍ ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാരായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു.
വിവിധതരം പൂജാ ഹോമാദികള്‍, ആദ്ധ്യാത്മിക പരിപാടി കള്‍, സാംസ്‌ക്കാരിക പരിപാടികള്‍, കലാപരിപാടികള്‍, അന്നദാനം എന്നിവ ഉണ്ടാവും.

Post a Comment

0 Comments