കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഷട്ടില്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു


കാഞ്ഞങ്ങാട്: കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ജനുവരി 21 ന് കാസര്‍കോട് നടക്കും.
ജില്ലാ സമ്മേളന പ്രചരണത്തിന് ഭാഗമായി കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കായി ഷട്ടില്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. ചെമ്മട്ടംവയലിലെ കെ എസ് ബി സി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടന്നത്. മത്സരം സ്‌പെഷ്യല്‍ ബ്രാഞ്ച് സി.ഐ. സി കെ സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സി ഒ എ ജില്ലാ പ്രസിഡണ്ട് എം മനോജ് കുമാര്‍ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം നാരായണന്‍, ജില്ലാ സെക്രട്ടറി എം ലോഹിതാക്ഷന്‍, സി സി എന്‍ ചെയര്‍മാന്‍ കെ പ്രദീപ് കുമാര്‍, ജില്ലാ സമ്മേളനത്തിന്റെ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ രഘുനാഥ്, സി ഒ എ കാഞ്ഞങ്ങാട് മേഖലാ സെക്രട്ടറി ഗിരീഷ് കുമാര്‍, സി സി എന്‍ എം ഡി. ടി വി മോഹനന്‍, സിഒഎ ജില്ലാ ട്രഷറര്‍ സദാശിവ കിണി, കെ എസ് ബി സി ഭാരവാഹികളായ വിനോദ്, പ്രശാന്ത് തുടങ്ങിയവര്‍ സംസാരിച്ചു. വിജയികള്‍ക്ക് സിഒഎ ജില്ലാ സെക്രട്ടറി എം ലോഹിതാക്ഷനും സി ഒ എ കാഞ്ഞങ്ങാട് മേഖല പ്രസിഡണ്ട് വിവി സുധീഷ് കുമാറും ചേര്‍ന്ന് ഉപഹാരം കൈമാറി. നീലേശ്വരം നോര്‍ത്ത് മലബാര്‍ കേബിള്‍ നെറ്റ് വര്‍ക്കിലെ മജീഷ് ആന്‍ഡ് ഷൈജു ജേതാക്കളായി. ഇതേ നെറ്റ്‌വര്‍ക്കിലെ മനോജ് കുമാറും സുധീരന്‍ ടീമും റണ്ണേഴ്‌സ് അപ്പ് ആയി.

Post a Comment

0 Comments